A summary about this week

                   A summary about this  week

                      17/01/2022 - 20/01/2022

ഓർത്തു വെക്കുവാൻ ഒരുപാട് നല്ല നിമിഷങ്ങൾ കിട്ടിയ മൂന്ന് ആഴ്ചകൾ ആയിരുന്നു. ഈ ആഴ്ച്ച വളരെ വിലപ്പെട്ടത് ആയിരുന്നു. ഏറ്റവും കൂടുതൽ കാര്യങ്ങൾ സ്കൂളിൽ വന്നതിന് ശേഷം ചെയ്തത് ഈ ദിവസങ്ങളിൽ ആയിരുന്നു. വളരെ നല്ല രീതിയിൽ conscientization programme നടത്തുവാൻ സാധിച്ചു. അധ്യാപകരും അനധ്യാപകരും വളരെ നല്ല രീതിയിൽ ഞങ്ങളോട് സഹകരിച്ചിരുന്നു.5 ലെസ്സൺ പ്ലാൻ ആണ് ഈ ആഴ്ച്ചയിൽ എടുക്കുവാൻ സാധിച്ചത്. Physical education 2 ലെസ്സണും എടുക്കുവാൻ സാധിച്ചു. സ്കൂൾ വാക്‌സിൻ സെന്റർ ആയി പ്രവർത്തിച്ച ദിവസം രെജിസ്ട്രേഷൻ നടത്തുവാൻ ഇരുന്നത് പുതിയ ഒരു അനുഭവം ആയിരുന്നു.Diagnostics test, sociometry എന്നിവയും കുട്ടികളിൽ നടത്തിയിരുന്നു. കുട്ടികൾ എഴുതി  തന്ന ഫീഡ് ബാക്ക് എനിക്ക് വളരെ വിലപ്പെട്ടതായി തോന്നി. ഇവിടെ വന്ന 3 ആഴ്ച്ചയിൽ  കുട്ടികൾ വളരെ  നന്നായി ഞങ്ങൾ ഓരോ ട്രെയിനികളെയും മനസിലാക്കുകയും അവരുടെ ഫീഡ് ബാക്കിലൂടെ ഞങ്ങളുടെ teaching എപ്രകാരം ആയിരുന്നു എന്നും മനസിലാകുവാൻ സാധിച്ചു. സ്കൂളിലെ എല്ലാവരോടും യാത്ര ചോദിച്ചായിരുന്നു സ്കൂളിൽ നിന്നും മടങ്ങിയത്. ഓൺലൈൻ ക്ലാസ്സ്‌ ഈ സ്കൂളിലെ കുട്ടികൾക്ക് ഞങ്ങൾ എടുക്കുന്നില്ലായിരുന്നു.


Comments

Popular posts from this blog

Teaching practice Day -11