Summary - About this week

           A Summary About This Week

              03/01/2022 - 07/01/2022

വളരെ നല്ല ഒരു അനുഭവം ആയിരുന്നു ഈ ഒരാഴ്ച്ച കൊണ്ട് ലഭിച്ചത്. സ്കൂളിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ഈ ഒരാഴ്ച്ച കൊണ്ട് സാധിച്ചു. ഏകദേശം 11 ലെസ്സൺ പ്ലാൻ തീർക്കുവാൻ സാധിച്ചു. Portions പെട്ടെന്ന് തീർക്കുവാൻ സ്കൂളിൽ നിന്നും നിർദ്ദേശം ഉണ്ടായിരുന്നു.8,9 ക്ലാസ്സുകളിലെ കുട്ടികളെ ആണ് പഠിപ്പിക്കുവാൻ ലഭിച്ചത്, വളരെ നന്നായി കുട്ടികൾ പഠനത്തിൽ താല്പര്യം കാണിക്കുന്നുണ്ട്. കുറച്ചു കുട്ടികൾ പിന്നിലേക്ക് നില്ക്കുന്നതായി  തോന്നി. അവരെ വരും ക്ലാസ്സുകളിൽ  കൂടുതൽ ശ്രദ്ധിക്കണം  എന്ന് തീരുമാനിച്ചു. സ്കൂളിലെ അധ്യാപകരും സ്റ്റാഫുകളും വളരെ നന്നായി ഞങ്ങളുമായി സഹകരിക്കുന്നുണ്ട്. കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി കൊടുക്കുന്നതിലും വളരെ ഏറെ സന്തോഷം തോന്നി. അടുത്ത ആഴ്ച മുതൽ സ്കൂളിൽ കുട്ടികൾക്ക് exam നടത്തുന്നുണ്ട്. പഠിപ്പിക്കുവാനായി ക്ലാസുകൾ കിട്ടുമോ എന്ന് അറിയില്ല.exam കഴിഞ്ഞു ക്ലാസ്സ്‌ ഉണ്ടാകും, ബയോളജി period കിട്ടിയാൽ തുടർന്നുള്ള ലെസ്സൺ വളരെ നന്നായി തയ്യാറെടുത്ത് പഠിപ്പിക്കും.10/01/2022 - 20/01/2022 വരെ 8,9 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒന്നിടവിട്ട് ആണ് exam നടത്തുന്നത്.


Comments

Popular posts from this blog

Teaching practice Day -11