Teaching practice Day -12

 1/07/2022

Friday                       Day-12


രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിയിരുന്നു. രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് എനിക്ക് ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ്സ്‌ എടുക്കുവാൻ ഉണ്ടായിരുന്നില്ല.8. C, യിൽ പോർഷൻ തീർക്കാൻ കേറിയിരുന്നു.4 മത്തെ പീരീഡ് 5 ക്ലാസ് മാനേജ് ചെയ്യുവാൻ നിന്നു. കുട്ടികളെ കൊണ്ട് പാട്ടുകൾ പാടിപ്പിക്കുകയും ബോർഡിൽ കണക്കുകൾ ചെയ്യിക്കുകയും ചെയ്തു. ഉച്ചക്ക് കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് ശേഷം ലെസ്സൺ പ്ലാൻ എഴുതി.അവസാനത്തെ പീരീഡ് സർഗ്ഗവേള പീരീഡ് ആയിരുന്നു. അധ്യാപകർ കുട്ടികൾക്ക് പാട്ട് വെച്ച് കൊടുത്ത് ഡാൻസ് ചെയ്യിപ്പിക്കുകയും പാട്ട് പാടിക്കുകയും ചെയ്തു. വൈകിട്ട് 3:30 ന് സ്കൂളിൽ നിന്നും രജിസ്റ്ററിൽ sign ചെയ്ത് മടങ്ങി.

Comments