Teaching practice Day -6(phase 2)

 15/06/2022

Wednesday                DAY - 6


പതിവ് പോലെ രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി. രജിസ്റ്ററിൽ Sign ചെയ്തു.10 ക്ലാസ്സ്‌ വിദ്യാർത്ഥിനി ആയിരുന്ന ദേവനന്ദ പനിയെ തുടർന്ന് ഇന്ന് മരണപ്പെട്ടിരുന്നു. വളരെ വിഷമകരമായ അവസ്ഥയിലൂടെ ആണ് എല്ലാവരും കടന്നു പോയത്.9:45 ന് assembly കൂടി ദേവനന്ദക്കായി  മൗനപ്രാർത്ഥന നടത്തിയിരുന്നു. ഇന്ന് ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസുകൾ എടുത്തിരുന്നില്ല.8,9 ക്ലാസ്സുകളിൽ class നിയന്ത്രിക്കുന്നതിനായി നിന്നിരുന്നു. ഉച്ചക്ക് 12:30 ന് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകാൻ പോയിരുന്നു.

 ഇന്ന് ആണ് 10 ക്ലാസ്സിന്റെ റിസൾട്ട്‌ വന്ന ദിവസം.14 കുട്ടികൾക്ക് full A plus കിട്ടിയ വിവരം ടീച്ചർ പറഞ്ഞിരുന്നു.ദേവനന്ദയുടെ മരണത്തെ തുടർന്ന് നാളെ സ്കൂൾ അവധി ആണെന്ന് H.M അറിയിച്ചിരുന്നു. വൈകിട്ട് 3:30 ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11