Posts

Showing posts from June, 2022

Teaching practice Day -11

Image
30/06/2022 Thursday                     Day- 11 22/6/22 മുതൽ 29/6/22 vaവരെ മൂന്നാമത്തെ സെമസ്റ്റർ എക്സാം ആയിരുന്നതിനാൽ സ്കൂളിൽ നിന്നും ലീവ് വാങ്ങിയിരുന്നു. ഇന്ന് 8 C യിൽ രാവിലേ ഫ്രീ പീരീഡ് പോയിരുന്നു.നാലാമത്തെ പീരീഡ് 9 ബി യിൽ ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ്സ്‌ എടുത്തിരുന്നു. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് ശേഷം 5 ക്ലാസ്സിൽ ക്ലാസ്സ്‌ മാനേജ് ചെയ്യുവാൻ നിന്നിരുന്നു.ശേഷം ലെസ്സൺ പ്ലാൻ എഴുതുകയും learning aid നിർമ്മിക്കുകയും ചെയ്തു.3:30 ന് സ്കൂൾ വിട്ട ശേഷം രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching Practice Day -10

 21/06/2022 Tuesday                        Day-10 രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് assembly ഉണ്ടായിരുന്നു. കുട്ടികളെ വരിവരിയായി നിർത്തിയത് ഞങ്ങൾ ബി. എഡ് ട്രെയിനികൾ ആയിരുന്നു. ശേഷം യു. പി ഹാളിലെ സ്റ്റേജിൽ വിദ്യാഥിനികൾ യോഗ മുറകൾ അവതരിപ്പിച്ചു. പിന്നീട് ക്ലാസ് ആരംഭിച്ചു. യു. പി ക്ലാസ്സിൽ കുട്ടികളെ ഫ്രീ പീരീഡ് പോയി കണക്കുകൾ ചെയ്യിച്ചു. ഉച്ചക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് ശേഷം 8. C യിൽ ഫ്രീ പീരീഡ് പോയിരുന്നു. ലാസ്റ്റ് പീരീഡുകളിൽ ലെസ്സൺ പ്ലാൻ കംപ്ലീറ്റ് ചെയ്ത്.3:30 ന് സ്കൂൾ വിട്ട ശേഷം രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teachin practice Day-9

 20/06/2022 Monday                      Day - 9 രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി. രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് വായനാദിനത്തിന്റെ ഭാഗമായി സ്കൂളിലെ യു. പി ഹാളിൽ assembly കൂടിയിരുന്നു. വായനാദിന സന്ദേശങ്ങളും പ്രസംഗവും നടത്തി.10 ൽ full A plus നേടിയ കുട്ടികൾക്ക് സമ്മാനം നൽകിയിരുന്നു. രണ്ടാമത്തെ പീരീഡ് 8. ബി യിൽ ഒരു ലെസ്സൺ പഠിപ്പിച്ചു. കുട്ടികൾ വളരെ നന്നായി ക്ലാസ്സ്‌ ശ്രെദ്ധിച്ചിരുന്നു. നാളെ യോഗ ദിനത്തോട് അനുബന്ധിച്ഛ് അവതരിപ്പിക്കാനായി കുട്ടികൾസ്റ്റേജിൽ യോഗ practice ചെയ്യുകയായിരുന്നു. യു. പി ക്ലാസ്സിലെ വരാന്തയിൽ ആണു ഞങ്ങൾ ഇരുന്നത്.ഉച്ചക്ക് ശേഷമുള്ള ഫ്രീ പീരീടുകളിൽ ക്ലാസ്സ്‌ മാനേജ് ചെയ്യുവാൻ നിന്നിരുന്നു.3:30 ന് സ്കൂൾ വിട്ട ശേഷം രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching Practice Day -8(phase 2)

 17/06/2022 Friday                          Day - 8 ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. അല്ലി ടീച്ചറും ശോഭ ടീച്ചറും class observation ന് വരുന്നുണ്ടെന്ന് അറിയിച്ചിരുന്നു. മൂന്നാമത്തെ പീരീഡ് 8. B യിൽ Role play metbode ൽ എടുത്ത കോശവിഞാനിയ ചരിത്രത്തിലെ നാഴികക്കല്ലുകൾ എന്ന ലെസ്സൺ പഠിപ്പിച്ചു. Teachers ക്ലാസ്സ്‌ observe ചെയ്തിരുന്നു. വളരെ നന്നായി ക്ലാസ്സ്‌ എടുക്കുവാൻ സാധിച്ചു. പോരായിമകൾ അല്ലി ടീച്ചർ പറഞ്ഞു തന്നു. അടുത്ത തവണ മികച്ച രീതിയിൽ തെറ്റ് തിരുത്തി ക്ലാസ്സ്‌ എടുക്കണം എന്ന് തീരുമാനിച്ചു.ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് ശേഷം 8 B യിൽ ഫ്രീ പീരീഡ് ക്ലാസ്സ്‌ മാനേജ്  ചെയ്യുവാൻ നിന്നിരുന്നു.SPC കുട്ടികളെ തിരഞ്ഞെടുക്കാനായി ഓട്ട മത്സരങ്ങൾ നടത്തിയിരുന്നു.3:30 ന് സ്കൂൾ വിട്ട ശേഷം  രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching Practice Day(phase 2)y -7(

 16/06/2022 Thursday                      Day - 7 ഇന്ന് 10 class വിദ്യാർത്ഥിനി ദേവനന്ദയുടെ അടക്കം ആയിരുന്നതിനാൽ സ്കൂൾ അവധി ആയിരുന്നു.

Teaching practice Day -6(phase 2)

 15/06/2022 Wednesday                DAY - 6 പതിവ് പോലെ രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി. രജിസ്റ്ററിൽ Sign ചെയ്തു.10 ക്ലാസ്സ്‌ വിദ്യാർത്ഥിനി ആയിരുന്ന ദേവനന്ദ പനിയെ തുടർന്ന് ഇന്ന് മരണപ്പെട്ടിരുന്നു. വളരെ വിഷമകരമായ അവസ്ഥയിലൂടെ ആണ് എല്ലാവരും കടന്നു പോയത്.9:45 ന് assembly കൂടി ദേവനന്ദക്കായി  മൗനപ്രാർത്ഥന നടത്തിയിരുന്നു. ഇന്ന് ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസുകൾ എടുത്തിരുന്നില്ല.8,9 ക്ലാസ്സുകളിൽ class നിയന്ത്രിക്കുന്നതിനായി നിന്നിരുന്നു. ഉച്ചക്ക് 12:30 ന് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകാൻ പോയിരുന്നു.  ഇന്ന് ആണ് 10 ക്ലാസ്സിന്റെ റിസൾട്ട്‌ വന്ന ദിവസം.14 കുട്ടികൾക്ക് full A plus കിട്ടിയ വിവരം ടീച്ചർ പറഞ്ഞിരുന്നു.ദേവനന്ദയുടെ മരണത്തെ തുടർന്ന് നാളെ സ്കൂൾ അവധി ആണെന്ന് H.M അറിയിച്ചിരുന്നു. വൈകിട്ട് 3:30 ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching Practice Day -5 (phase 2)

 14/06/2022 Tuesday                     Day - 5 രാവിലെ 9:30 ന് മുൻപായി സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തിരുന്നു.ഇന്ന് 8,9 ക്ലാസ്സുകളിൽ ലെസ്സൺ എടുത്തിരുന്നു.ഇന്ന് ഉച്ചക്ക് പ്രധാന അധ്യാപികയുടെ അനുവാദത്തോടെ കോളേജിൽ പോയി റെക്കോർഡ് sign ചെയ്യിച്ചിരുന്നു.തിരികെ വന്ന ശേഷം learning aid നിർമിച്ചു.വളരെ നല്ല ഒരു ദിനം ആയിരുന്നു ഇന്ന്. വൈകിട്ട് ഞങ്ങൾ ഇരിക്കുന്ന സ്റ്റേജ് ക്ലീൻ ചെയ്ത ശേഷം രജിസ്റ്ററിൽ sign ചെയ്ത് 3:30 ന് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice day-4(phase 2)

Image
 13/06/2022 Monday                   Day-4  രാവിലെ 9 15ന് സ്കൂളിൽ എത്തി. ഇന്ന് അസംബ്ലി ഉണ്ടായിരുന്നില്ല.  രണ്ടാമത്തെ പീരീടും ആറാമത്തെ പേരേടും എന്ന് എനിക്ക് 8 9 ക്ലാസുകളിൽ ആയി ഡിസംബർ അനുസരിച്ചും എട്ട് സീൻ നാലാമത്തെ പിരീഡ് ലെസ്സൺ പ്ലാൻ ഇല്ലാതെയും ക്ലാസ് എടുത്തു.  ഉച്ചയ്ക്ക് ആറാമത്തെ പേരുടെ സോഷ്യൽ സയൻസ് ടീച്ചർ പ്രീതലാളി ടീച്ചർ സ്കൂളിൽ ക്ലാസ് ഒബ്സർവേഷൻ വന്നിരുന്നു. ഒഴിവുസമയങ്ങളിൽ റിഫ്ലക്ഷന് എഴുതി. മൂന്നു മുപ്പതിന് രജിസ്റ്റർ സൈൻ ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Week End Summary

 12/06/2022 Sunday                ഈ ആഴ്ച്ച വളരെ നല്ല രീതിയിൽ സ്കൂളിൽ ഇടപെടാൻ കഴിഞ്ഞു.3 Lesson plan 8,9 ക്ലാസ്സുകളിൽ ആയി എടുത്തു. ഒരു ദിവസത്തെ സ്കൂൾ അസ്സംബ്ലിയിലും പങ്കെടുക്കാൻ കഴിഞ്ഞു. ഉച്ചഭക്ഷണം വിളമ്പി കൊടുക്കുകയും  ഫ്രീ പീരീഡ്  U.P ക്ലാസ്സുകളിൽ  ക്ലാസ്സ്‌ engage ചെയ്യിക്കാൻ പോകുകയും ചെയ്തു.ശനിയാഴ്ച്ച ദിവസം SPC കുട്ടികളെ തിരഞ്ഞെടുക്കാനായി എക്സാം നടത്തുവാനും പോയിരുന്നു.

SPC Exam invigilator

 11/06/2022 Saturday                                 ഇന്ന് 10:15 ന് സ്കൂളിൽ എത്തി. SPC യിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന എക്സാമിന് invigilator ആയി നിന്നു. ഞങ്ങൾ 4 ട്രെയിനികൾ ആണ് സ്കൂളിൽ എത്തിയത്. Exam നടത്തി 12 മണിയോടെ സ്കൂളിൽ നിന്നും മടങ്ങി.

Teaching practice day-3(phase 2)

 10/06/2022 Friday                                   Day-3 രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി. രജിസ്റ്ററിൽ sign ചെയ്ത ശേഷം ഇന്ന് പഠിപ്പിക്കാൻ ഉള്ള lesson ഒന്ന് കൂടി എല്ലാം നോക്കി. ശേഷം ലാബിൽ പോയി മൈക്രോസ്കോപ്പ് എടുത്തു.8. C- യിൽ ആയിരുന്നു ഇന്ന് ക്ലാസ്സ്‌ വളരെ നന്നായി ക്ലാസ്സ്‌ എടുത്തു.lesson plan അനുസരിച്ച് 8. B യ്ക്കാണ് ക്ലാസ്സ്‌ എടുക്കുന്നത്. 8. C- യിൽ പോർഷൻ തീർക്കണം എന്ന് പറഞ്ഞതിനാൽ ആണ് ക്ലാസ്സ്‌ എടുക്കുന്നത്. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി. ഫ്രീ പീരീഡുകളിൽ lesson plan എഴുതി. വൈകിട്ട് 7 ക്ലാസ്സിൽ കുട്ടികളുടെ ക്ലാസ്സിൽ ആളില്ലാത്തതിനാൽ നോക്കാൻ പറഞ്ഞിരുന്നു.നാളെ സ്കൂളിൽ SPC Exam നടത്താനായി 4 പേർ എത്തണം എന്നും ടീച്ചർ പറഞ്ഞിരുന്നു.3:30 ന് സ്കൂളിൽ നിന്നും രജിസ്റ്ററിൽ sign ചെയ്ത ശേഷം മടങ്ങി.

Teaching practice day-2(phase 2)

 09/06/2022 വ്യാഴാഴ്ച                                   ദിവസം-2 രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ സൈൻ ചെയ്തു.ഇന്ന് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു.9:35 മുതൽ 9:50 വരെ ആണ് അസംബ്ലി.10 ക്ലാസ്സ് ആയിരുന്നു അസംബ്ലി നടന്നത്.   എനിക്ക് 8. B യിൽ രണ്ട് പീരീഡ് ക്ലാസ്സ് ഉണ്ടായിരുന്നു . വളരെ നല്ല രീതിയിൽ ക്ലാസ്സ് എടുക്കുവാൻ സാധിച്ചു. ഉച്ചയ്ക്ക് ശേഷം 8-B യിൽ ഒരു ഫ്രീ പീരീഡ് കിട്ടിയിരുന്നു. ശേഷം പാഠ പദ്ധതി എഴുതി. വൈകുന്നേരം 3:30 ന് റെക്കോർഡിൽ അടയാളം ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice (phase 2)day-1

 08/06/2022 Wednesday                               Day-1 രാവിലെ 9 മണിക്ക് G. G. H. S. S കായംകുളം സ്കൂളിൽ എത്തി. പ്രഥമ അധ്യാപികയെ കണ്ട് സ്കൂളിൽ രജിസ്റ്റർ  ഒപ്പിട്ടശേഷം ഏൽപിച്ചു. H.M ഞങ്ങൾക്ക് സ്കൂളിൽ ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ പറഞ്ഞു തന്നു.സീനിയർ ടീച്ചർ ടൈം ടേബിൾ തന്നു. യു. പി ക്ലാസ്സിനോട് ചേർന്ന് കാണുന്ന സ്റ്റേജിൽ ഇരിക്കുവാൻ സൗകര്യം ഒരുക്കി തന്നു. മൂന്നാമത്തെ പീരീഡ് 9. B യിൽ ജീവമണ്ഡലത്തിന്റെ സംരക്ഷകർ എന്ന പാഠം തുടങ്ങി. ഉച്ചക്ക് സ്കൂൾ കുട്ടികൾക്ക് ഭക്ഷണം വിളമ്പാൻ പോയിരുന്നു. ഉച്ചക്ക് ശേഷം lesson plan എഴുതി.3 :30 ന് രജിസ്റ്ററിൽ sign ചെയ്തു സ്കൂളിൽ നിന്നും മടങ്ങി.