Posts

Showing posts from July, 2022

Teaching practice day 31

Image
 29/07/2022 വെള്ളിയാഴ്ച                                   ദിവസം. 31 രാവിലെ സ്കൂളിൽ എത്തി രജിസ്റ്ററിൽ അടയാളം ചെയ്തു. അവസാന ദിനം ഇന്ന് ആയിരുന്നു. കുട്ടികളെ പിരിയുന്നതിൽ വളരെ വിഷമം തോന്നിയിരുന്നു. ഇന്ന് കുട്ടികൾക്ക് ബയോളജി പരീക്ഷ ആയിരുന്നു. കുട്ടികൾ നന്നായി എക്സാം എഴുതീ.9 ക്ലാസ്സിൽ പ്രൊജക്റ്റ് എന്റെ ടൂൾ നൽകിയിരുന്നു. ഉച്ചക്ക് ശേഷം കുട്ടികൾക്ക് മധുരം നൽകി ഞങ്ങളെ വിട്ടു പിരിയുന്നതിൽ കുട്ടികൾ വളരെ വിഷമത്തിലായിരുന്നു. ഇന്ന് 10 ക്ലാസ്സിലെ കുട്ടികൾക്ക് സമ്മാനം നൽകുന്ന ചടങ്ങും ഉണ്ടായിരുന്നു.ബയോളജി പേപ്പർ നോക്കി ടീച്ചറിനെ ഏൽപ്പിച്ചു. റെക്കോർഡ്, അറ്റന്റൻസ് ചെയ്ത് രജിസ്റ്റർ എന്നിവ H. m ചിഹ്നം നൽകി. കുട്ടികൾ കരയുന്നത് കണ്ടപ്പോൾ ആകെ വിഷമം ആയി. 4:30 ന് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice day -30

Image
                               Day. 30  രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി. രജിസ്റ്ററിൽ സൈൻ ചെയ്ത ശേഷം ഒമ്പതിൽ ഫിസിക്സ് പരീക്ഷയ്ക്ക് ഡ്യൂട്ടിക്ക് നിന്ന്. ഇന്നത്തോടെ 30 lesson പൂർത്തീകരിച്ചു. 9b യിൽ ആഹാരം അന്നനാളത്തിൽ എന്ന പാഠം പഠിപ്പിച്ചാണ് 30 കംപ്ലീറ്റ് ആക്കിയത്. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചയ്ക്ക് ശേഷം എട്ട് നിന്നിരുന്നു. രണ്ടര മുതൽ രണ്ടര വരെ  8 പരീക്ഷ  നടത്തി.  3.30ന് രജിസ്റ്ററിൽ സൈൻ ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice day 29

 26/07/22                  Day 29 Tuesday   രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ സൈൻ ചെയ്തു. ഇന്ന് രാവിലെ നടക്കാനിരുന്ന പരീക്ഷ ക്വസ്റ്റ്യൻ പേപ്പർ വരാൻ ലേറ്റ് ആയ കാരണം പത്തര മുതലാണ് ഇംഗ്ലീഷ് പരീക്ഷ നടന്നത്. 9 ന്ഡ്യൂ എക്സാം ഡ്യൂട്ടിക്ക് നിന്നിരുന്നു. 11 45 നു ശേഷം ഉണ്ടായിരുന്ന പീരീഡ് 9b യിൽ ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ് എടുത്തിരുന്നു. ഉച്ചഭക്ഷണം വിളമ്പി നൽകി. രണ്ടര മുതൽ മൂന്നര വരെ ഹിന്ദി പരീക്ഷ ആയിരുന്നു. 9 ബി ല്‍ എക്സാം ഡ്യൂട്ടിക്ക് നിന്നിരുന്നു.എക്സാമിന് ശേഷം പേപ്പർ വാങ്ങി ഓഫീസിൽ ഏൽപ്പിച്ചു. 3.30ന് രജിസ്റ്ററിൽ സൈൻ ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice day --28

Image
 25/7/2022 Monday                   Day-28 ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി.രജിസ്റ്ററിൽ സൈൻ ചെയ്തു സ്കൂളിലെ ആഡിറ്റോറിയത്തിൽ എത്തിയിരുന്നു. മിഡ് എക്സാം തുടങ്ങുന്ന ദിവസം ആയിരുന്നു.ഉച്ചയ്ക്ക് രണ്ടര മുതൽ മൂന്നര വരെയും ആണ് എക്സാം സമയം. രാവിലെ 9 45 മുതൽ 10 :30 വരെ എക്സാം നടന്നു. 8 ബി യിൽ എസ് എൻ പ്ലാൻ അനുസരിച്ച് ക്ലാസ് എടുക്കാൻ പറ്റി. ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചയ്ക്ക് ശേഷം ആറാമത്തെ പിരീഡ് 9 അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി.  രണ്ടര മുതൽ ഉള്ള എക്സാമിൽ എക്സാം ഡ്യൂട്ടിക്ക് നിന്നു..

Day 27

 27/7/22  രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി..9b യിൽ രണ്ടാമത്തെ പേരുടെ ക്ലാസ് എടുത്തിരുന്നു ലെസ്സൺ അനുസരിച്ച്.ശേഷം ഡേറ്റ് കണക്ഷന്റെ ആവശ്യമായ ടൈപ്പ് ചെയ്തു.ഉച്ചയ്ക്ക് ഭക്ഷണം വിളമ്പി നൽകുവാൻ പോയിരുന്നു. ഉച്ചയ്ക്ക് ശേഷവും ഒമ്പത് ബി.യിൽ ഫ്രീ പീരീഡ്ഡ് കിട്ടിയിരുന്നു.ഒരു ലെസ്സൺ കൂടി എടുത്തു.അവസാനത്തെ പീരീഡ് കലാപരിപാടികൾ  കുട്ടികൾ.വളരെ നന്നായി പാട്ടുപാടി നൃത്തം ചെയ്തിരുന്നു സ്കൂളിൽ നിന്നും മടങ്ങി.

Teaching practice Day 26

Image
 26/7/22   ഇന്ന് രാവിലെ അസംബ്ലി ദിവസമായിരുന്നു.ഇന്ന് രണ്ട് ലെസം പ്ലാൻ എടുക്കാൻ സാധിച്ചിരുന്നു.ഉച്ചഭക്ഷണം കഴിക്കാതെ തന്നെ കോളേജിൽ പോയി ഫീസ് അടച്ച് സൈൻ ചെയ്തു. ഇന്ന് എട്ടാമത്തെ പേരുടെ ആറ് ക്ലാസിൽ നിന്നിരുന്നു. മൂന്ന് 30 ന് ശേഷം സ്കൂൾവിട്ട് രജിസ്റ്റർ സൈൻചെയ്തു.

Teaching practices Day-25

 20/7/2022 Wednesday                 Day-25 രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് എനിക്ക് ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ്സ്‌ എടുക്കാൻ ഉണ്ടായിരുന്നില്ല. മൂന്നാമത്തെ പീരീഡ് 9 B യിൽ ആദ്യത്തെ ചാപ്റ്റർ revise ചെയ്ത് നൽകി.ഉച്ചക്ക് ഭക്ഷണം 

Teaching practice Day-24

Image
 19/7/2022 Tuesday                   Day-24 രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. സ്റ്റേജിൽ രാവിലെ നാടകം ഉണ്ടെന്ന് അറിയിച്ചതിനാൽ, സ്റ്റേജ് വൃത്തി ആക്കി.SPC യുടെ ആഭിമുഖ്യത്തിൽ കേരള പോലീസ് "തീക്കളി "എന്ന നാടകം അവതരിപ്പിച്ചു. സൈബർ ലോകത്തെ ദൂഷ്യവശങ്ങൾ നാടകത്തിലൂടെ അവതരിപ്പിച്ചു. ഉച്ചക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് സ്റ്റേജിൽ ബെഞ്ച് പിടിച്ചിട്ട് സ്റ്റേജിൽ ഇരുന്നു ലെസ്സൺ പ്ലാൻ എഴുതി. ഉച്ചക്ക് ശേഷം എനിക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല.3:30 ന് രജിസ്റ്ററിൽ സൈൻ ചെയ്ത് മടങ്ങി.

Teaching practice day -23

Image
 18/7/2022 Monday                  Day-23 രാവിലെ സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് 2 മത്തെ പീരീഡ് 8. B യിൽ, inductive thinking model ൽ ലെസ്സൺ എടുത്തു. ആറാമത്തെ പീരീഡ് 9 B യിൽ സസ്യങ്ങൾ ഭൂമിയുടെ സമ്പത്ത് എന്ന ലെസ്സൺ എടുത്തു. ഫ്രീ സമയങ്ങളിൽ learning aid കൾ നിർമ്മിച്ചു ലെസ്സൺ പ്ലാനുകൾ എഴുതി. ഉച്ചക്ക് ചോറ് വിളമ്പുന്നതിനായി പോയിരുന്നു. തീയലും, ഏത്തക്ക പച്ചടിയും ആയിരുന്നു സ്പെഷ്യൽ.7,8 പീരീഡുകളിൽ  സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും Health and hygine ന്റെ ക്ലാസ്സ്‌ ഉണ്ടായിരുന്നു. ആർത്തവ സംബന്ധമായ കാര്യങ്ങൾ വിശദമായി കുട്ടികൾക്ക് ഗോപിക മേഡം പറഞ്ഞു കൊടുത്തു. വൈകിട്ട് 3:45 ന് ക്ലാസ്സ്‌ കഴിഞ്ഞ ശേഷം സ്കൂളിൽ നിന്നും മടങ്ങി.  എല്ലാകുട്ടികൾക്കും health and hi

School working day

 16/07/2022 Saturday                ഇന്ന് സ്കൂൾ working day ആയിരുന്നു.16/6/2022 ൽ സ്കൂളിലെ ഒരു വിദ്യാർത്ഥിനി മരിച്ചതിനാൽ അവധി തന്നിരുന്നു. അന്നേ ദിവസത്തെ time table പ്രകാരം ആയിരുന്നു ഇന്ന് ക്ലാസ്സ്‌. ഇന്ന് കുട്ടികൾ കുറവായിരുന്നതിനാൽ തന്നെ ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ്സ്‌ എടുക്കുവാൻ സാധിച്ചിരുന്നില്ല. കുട്ടികൾക്ക് doubt ക്ലിയർ ചെയ്ത് കൊടുത്തു. ഉച്ചക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് ശേഷം 8C,5 ക്ലാസ്സ്‌ എന്നിവിടങ്ങളിൽ ക്ലാസ്സ്‌ മാനേജ് ചെയ്യുവാൻ നിന്നു.3:30 ന് സ്കൂൾ വിട്ട ശേഷം രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice Day-22

Image
 15/07/2022 വെള്ളിയാഴ്ച ദിവസം-22 രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി. രജിസ്റ്ററിൽ സൈൻ ചെയ്തു. രാവിലത്തെ പീരീഡ് 8 C യിൽ ക്ലാസ് എടുത്തു. ശേഷം 6 ക്ലാസ്സിലെ കുട്ടികൾക്ക് ഡെങ്കിപ്പനിയെ ക്കുറിച്ച് ക്ലാസ്സ്‌ എടുത്തു. ഉച്ചക്ക് ഭക്ഷണം വിളമ്പി നൽകി. ഫ്രൈഡ് റൈസ്, മുട്ടക്കറി, സാലഡ് എന്നിവ ആയിരുന്നു ഇന്നത്തെ സ്പെഷ്യൽ. ഉച്ചക്ക് ശേഷം ക്ലാസ്സ്‌ 5 ൽ  ക്ലാസ്സ്‌ മാനേജ് ചെയ്തു. വളരെ നല്ല ഒരു ദിവസം ആയിരുന്നു.വൈകിട്ട് 3:30 ന്മ ണിക്ക് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice day -21

 14/07/2022 Thursday                     Day-21 രാവിലെ 9:30 ന് മുൻപായി സ്കൂളിൽ എത്തി sign ചെയ്തു. രാവിലെ assembly ഉണ്ടായിരുന്നു. കുട്ടികളെ വരി വരി ആയി നിർത്തി.8 A യുടെ assembly ആയിരുന്നു. ബഷീർ -ന്റെ  നോവലുകളിലെ കഥാപാത്രങ്ങൾ ആയി  വന്നാണ് കുട്ടികൾ assembly മനോഹരം ആക്കിയത്.2 മത്തെ പീരിയഡ് 8 B യിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. ലെസ്സൺ അനുസരിച് ക്ലാസ് എടുത്തു. ഉച്ചക്ക് ഭക്ഷണം വിളമ്പി നൽകി. മോര്, അവിയൽ എന്നിവ ആയിരുന്നു സ്പെഷ്യൽ.6 മത്തെ പീരീഡ് 9 B യിൽ ലെസ്സൺ അനുസരിച് ക്ലാസ് എടുത്തു.7 മത്തെ പീരീഡ് 5 ക്ലാസ്സിൽ നിന്നു. 3:30 ന് സ്കൂൾ വിട്ട ശേഷം  രജിസ്റ്ററിൽ sign ചെയ്ത് മടങ്ങി.

Teaching practice day-20

Image
 13/7/2022 Wednesday                Day-20 രാവിലെ 9:30 ന് മുൻപായി സ്കൂളിൽ എത്തി. രാവിലെ ക്ലാസ് ഉണ്ടായിരുന്നില്ല മൂന്നാമത്തെ പീരീഡ് 9B യിൽ ക്ലാസ് എടുത്തു. ശേഷം ലെസ്സൺ പ്ലാൻ എഴുതി. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി.6 മത്തെ പീരീഡ് 8B യിൽ ലെസ്സൺ പ്ലാൻ അനുസരിച്ചു ക്ലാസ് എടുത്തു.7 മത്തെ പീരീഡ് 5 ക്ലാസ്സിൽ നിന്നു. അവസാനത്തെ പീരീഡ് 8 c യിൽ പോയി നിന്നു.3:30 ന് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice Day-19

 12/07/2022 Tuesday                    Day-19 രാവിലെ സ്കൂളിൽ എത്തി രജിസ്റ്ററിൽ സൈൻ ചെയ്തു. ശോഭ ടീച്ചർ ക്ലാസ്സ്‌ observe ചെയ്യാൻ വരും എന്ന് അറിയിച്ചിരുന്നു. മൂന്നാമത്തെ പീരീഡ് 9 B യിൽ പ്രകാശ സംശ്ലേഷണത്തിന് ശേഷം എന്ന ലെസ്സൺ പഠിപ്പിച്ചു ടീച്ചർ ക്ലാസ്സ്‌ കണ്ടിരുന്നു. ഉച്ചക്ക് കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി നൽകി ഉച്ചക്ക് ശേഷം 8 ക്ലാസ്സിന് ലെസ്സൺ അനുസരിച്ച് ക്ലാസ് എടുത്തിരുന്നു.6 മത്തെ പീരീഡ് 5 ക്ലാസ്സിൽ നിന്നു. അവസാനത്തെ രണ്ട് പീരീഡ് ഇരുന്ന് നാളെ പഠിപ്പിക്കാൻ ഉള്ള ലെസ്സൺ പഠിച്ചു. നോട്ട് തയ്യാറാക്കി.3:30 ന് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice day-18

 11/07/2022 Monday                     Day-18 ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു.8C ഫ്രീ പീരീഡ് ആയതിനാൽ ക്ലാസ്സിൽ നിന്നു.9B യിൽ diagnostic test നടത്തിയിരുന്നു. നാലാമത്തെ പീരീഡ് 6 ക്ലാസ്സിൽ കയറിയിരുന്നു.ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് ശേഷം ക്ലാസ്സിൽ വന്ന് ലെസ്സൺ പ്ലാൻ എഴുtതി. ലാസ്റ്റ് പീരീഡ് 8 B യിൽ സസ്യകോശ വും അടുത്ത ഒരു ലെസ്സൺ കൂടിയും എടുത്തു.3:30 ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും  മടങ്ങി.

Teaching practice Day-17

Image
 8/07/2022 Friday                     Day - 17 രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഫസ്റ്റ് പീരീഡ് 8C പഠിപ്പിച്ചു. നാലാമത്തെ പീരീഡ് 9 B ലെസ്സൺ പ്ലാൻ അനുസരിച്ചു ക്ലാസ്സ്‌ എടുത്തു. ഉച്ചക്ക് ഭക്ഷണം നൽകാനായി പോയി. ഫ്രൈഡ് റൈസ്, മുട്ടക്കറി, സാലഡ് എന്നിവ ആയിരുന്നു ഭക്ഷണം.6 ക്ലാസ്സ്‌ മാനേജ് ചെയ്തിരുന്നു.8B യിക്ക് സർഗ്ഗവേള പീരീഡ് ഞാൻ ആയിരുന്നു നിന്നത്. കുട്ടികൾ പാട്ട് പാടി, പടം വരച്ചും സർഗ്ഗവേള മനോഹരമാക്കി. Monday diagnostic ടെസ്റ്റ്‌ നടത്തുന്ന വിവരം 9B yile കുട്ടികളെ അറിയിച്ചു.3:30 ന് സൈൻ ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice Day-16

 7/07/2022 Thursday                       Day-16 ഇന്ന് half day ലീവ് എടുത്തിരുന്നു. ഓപ്ഷണൽ ടീച്ചറിന്റെ ഹസ്ബൻഡ്ന്റെ മരണത്തെ തുടർന്ന് ടീച്ചറിന്റെ വീട്ടിൽ പോയിരുന്നു.                        ഉച്ചക്ക് സ്കൂളിൽ മടങ്ങി എത്തി. PTA മീറ്റിംഗ് ആയതിനാൽ ബെഞ്ചുകൾ പിടിച്ച് ഇടുകയും ചെയ്തു.7മത്തെ പീരീഡ് 8 A യിൽ ടീച്ചർ ഇല്ലാതെ ഇരുന്നതിനാൽ ക്ലാസ്സ്‌ മാനേജ് ചെയ്തു.3:30 ന് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice Day-15

 6/07/2022 Wednesday                 Day-15 രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി. ഇന്ന് എനിക്ക് മൂന്നാമത്തെ പീരീഡ് 9 ബി യിൽ ലെസ്സൺ പ്രകാരം ക്ലാസ്സ്‌ എടുക്കുവാൻ ഉണ്ടായിരുന്നു. കാൽവിൻ ചക്രം ആണ് പഠിപ്പിച്ചത്. കുട്ടികൾ വളരെ നല്ലളം 

Teaching practice Day -14

 5/07/2022 Tuesday                    Day-14 രാവിലെ സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് എനിക്ക് ലെസ്സൺ പ്രകാരം ക്ലാസ്സ്‌ എടുക്കാൻ ഉണ്ടായിരുന്നില്ല. ലെസ്സൺ പ്ലാൻ എഴുതാൻ കൂടുതൽ സമയം ലഭിച്ചിരുന്നു. ഉച്ചക്ക് ഭക്ഷണം വിളമ്പി നൽകിയിരുന്നു. ഉച്ചക്ക് ശേഷം 6 ക്ലാസ്സിൽ നിന്നു. ലാസ്റ്റ് പീരീഡ് 9 A യിൽ ഫ്രീ പീരീഡ് ആയതിനാൽ ക്ലാസ്സിൽ നിന്നു.3:30 ന് സ്കൂളിൽ നിന്നും രജിസ്റ്ററിൽ sign ചെയ്ത് മടങ്ങി.

Teaching practice day - 13

 4/07/2022 Monday                        Day-13 രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. മിനി ടീച്ചർ ഫ്രീ പീരീഡുകൾ പറഞ്ഞു. ലെസ്സൺ പ്ലാൻ അനുസരിച്ച് ഇന്ന് 9 B യിൽ ക്ലാസ്സ്‌ എടുത്തിരുന്നു. ICT ബേസ്ഡ് ലെസ്സൺ പ്ലാൻ ആയിരുന്നു ക്ലാസ്സ്‌ എടുത്തത്.6,7 ക്ലാസ്സുകളിൽ ഫ്രീ പീരീഡ് പോയിരുന്നു. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് ശേഷം 8 c യിൽ ക്ലാസ്സ്‌ എടുത്തു. ഫ്രീ സമയങ്ങളിൽ ലെസ്സൺ എഴുതി. Learning aid നിർമിച്ചു.3:30 ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice Day -12

 1/07/2022 Friday                       Day-12 രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിയിരുന്നു. രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് എനിക്ക് ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ്സ്‌ എടുക്കുവാൻ ഉണ്ടായിരുന്നില്ല.8. C, യിൽ പോർഷൻ തീർക്കാൻ കേറിയിരുന്നു.4 മത്തെ പീരീഡ് 5 ക്ലാസ് മാനേജ് ചെയ്യുവാൻ നിന്നു. കുട്ടികളെ കൊണ്ട് പാട്ടുകൾ പാടിപ്പിക്കുകയും ബോർഡിൽ കണക്കുകൾ ചെയ്യിക്കുകയും ചെയ്തു. ഉച്ചക്ക് കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് ശേഷം ലെസ്സൺ പ്ലാൻ എഴുതി.അവസാനത്തെ പീരീഡ് സർഗ്ഗവേള പീരീഡ് ആയിരുന്നു. അധ്യാപകർ കുട്ടികൾക്ക് പാട്ട് വെച്ച് കൊടുത്ത് ഡാൻസ് ചെയ്യിപ്പിക്കുകയും പാട്ട് പാടിക്കുകയും ചെയ്തു. വൈകിട്ട് 3:30 ന് സ്കൂളിൽ നിന്നും രജിസ്റ്ററിൽ sign ചെയ്ത് മടങ്ങി.