Posts

Showing posts from January, 2022

Teaching practice - Recorded class

 1/02/2022 Tuesday

Teaching practice-Recorded class

 31/01/2022 Monday      Recorded class link> പരാദ ജീവനം 8 ക്ലാസ്സിലെ പരാദ ജീവനം എന്ന ലെസ്സൺ ആണ് വീഡിയോ റെക്കോർഡ് ചെയ്തത്. Concept attainment model ആയിരുന്നതിനാൽ കുട്ടികൾ ഇല്ലാതെ വീഡിയോ റെക്കോർഡ് ചെയ്യുന്നത് വളരെ പ്രയാസകരമായിരുന്നു. എന്നിരുന്നാലും കുട്ടികളിൽ നിന്നുമുള്ള ഉത്തരങ്ങൾ സങ്കല്പിച്ചാണ് ക്ലാസ്സ്‌ എടുത്തത്.

Teaching practice -Recorded class

31/01/2022 Monday    Recorded class link > Teaching practice ഇന്ന് ഭക്ഷ്യശൃംഖലാജാലവും പോഷണതലവും എന്ന  8 ക്ലാസ്സിലെ ലെസ്സൺ ആണ് വീഡിയോ റെക്കോർഡ് ചെയ്തത്. കുട്ടികൾ ഉള്ളതായി സങ്കല്പിച്ചാണ് ക്ലാസ്സ്‌ എടുത്തത്. വളരെ പ്രയാസമായിരുന്നു അത്തരത്തിൽ ക്ലാസ്സ്‌ എടുക്കുവാൻ.

A summary about this week

 30/01/2022 Sunday                         A summary about this week ഈ ഒരാഴ്ച്ച കൊണ്ട് 10 ലെസ്സൺ പ്ലാൻ ഓൺലൈൻ ആയി peer teaching എടുത്തു. നെറ്റ് പ്രോബ്ലം ഉണ്ടായിരുന്ന ക്ലാസ്സുകളിൽ കോൺഫിഡന്റ് ആയി നിന്ന് പഠിപ്പിക്കുവാൻ സാധിച്ചിരുന്നില്ല. Teachers ക്ലാസ്സ്‌ നിരീക്ഷിക്കുവാൻ കയറിയിരുന്നു. അഭിപ്രായങ്ങൾ പറഞ്ഞു തരികയും ചെയ്തിരുന്നു. ഓൺലൈൻ ആയി എങ്ങനെ ക്ലാസ്സ്‌ എടുക്കാം എന്നത് വളരെ നന്നായി മനസിലാക്കുവാൻ സാധിച്ചു.

Peer teaching day-5

29/01/2022 Saturday                            Peer teaching day-5 രാവിലെ 8:30 മുതൽ 9 മണി വരെ ക്ലാസ്സ്‌ എടുത്തിരുന്നു. 8 ക്ലാസ്സിലെ ഭഷ്യശൃംഖല  റോൾ പ്ലേ methodeil ആണ് എടുത്തത്.വളരെ നന്നായി ക്ലാസ്സ്‌ എടുത്തു. ഉച്ചക്ക് 1:30 മുതൽ 2 മണി വരെ  9 ക്ലാസ്സിലെ ചലനത്തിന്റെ ജീവശാസ്ത്രം എന്ന പാഠത്തിലെ ഐച്ഛിക ചലനം അനൈച്ഛിക ചലനം എന്ന ലെസ്സൺ ഇൻഡക്റ്റീവ് തിങ്കിങ് മോഡലിൽ പഠിപ്പിച്ചു.

Peer teaching day-4

 28/01/2022 Friday                            Peer teaching day - 4 രാവിലെ 8:30 മുതൽ 9 മണി വരെ 8 ക്ലാസ്സിലെ ജീവിയ അജീവിയ ഘടകങ്ങൾ പഠിപ്പിച്ചു. Inductive thinking model ൽ   ആണ് ക്ലാസ്സ്‌ എടുത്തത്. ഡോ. രശ്മി. എസ്‌ ടീച്ചർ ക്ലാസ്സിൽ കയറിയിരുന്നു. വളരെ നന്നായി ക്ലാസ്സ്‌ എടുത്തു. ഉച്ചക്ക് 1:30 മുതൽ 2 മണി വരെ 9 ക്ലാസ്സിലെ വ്യായമത്തിന്റെ പ്രാധാന്യം എന്ന ലെസ്സൺ എടുത്തു. നെറ്റ് പ്രശ്നം നേരിട്ടിരുന്നതിനാൽ 3,4 മിനിറ്റ് താമസിച്ചാണ് ക്ലാസ്സ്‌ തുടങ്ങിയത്. നല്ല ടെൻഷൻ ഉണ്ടായിരുന്നു. കോൺഫിഡൻസ് തീരെ കുറവായി തോന്നി. അല്ലി ടീച്ചർ ക്ലാസ്സ്‌ കാണാൻ കയറിയിരുന്നു.

Peer teaching day -3

 27/01/2022 Thursday                         Peer teaching day - 3 ഇന്ന് രാവിലെ 8:30 മുതൽ 9 മണി വരെ 8 ക്ലാസ്സിലെ 5 കിങ്ഡം വർഗീകരണം peer teaching എടുത്തു. ശോഭ ടീച്ചർ, അല്ലി ടീച്ചറും ക്ലാസ്സ്‌ കാണാൻ കേറിയിരുന്നു. ഉച്ചക്ക് ശേഷം 6 കിങ്ഡം വർഗീകരണം 1:30 മുതൽ 2 മണി വരെ ക്ലാസ്സ്‌ എടുത്തു. ഇന്ന് വളരെ നന്നായി ക്ലാസ്സ്‌ എടുക്കുവാൻ സാധിച്ചിരുന്നു.

Peer teaching day - 2

25/01/2022 Tuesday                               Peer teaching day-2 രാവിലെ 8:30 മുതൽ 9 മണി വരെ 8 ക്ലാസ്സിലെ  സസ്യവർഗീകരണ തലങ്ങൾ ക്ലാസ്സ്‌ എടുത്തു. , അല്ലി ടീച്ചർ ക്ലാസ്സിൽ കയറിയിരുന്നു. ഉച്ചക്ക് ശേഷം 8 ക്ലാസ്സിലെ ദ്വിനാമപദ്ധതി 1:30 മുതൽ 2 മണി v വരെ ക്ലാസ്സ്‌ എടുത്തു. തുടക്കത്തിൽ net issues ഉണ്ടായിരുന്നെങ്കിലും പിന്നീട് പ്രശ്നങ്ങൾ  ഉണ്ടായിരുന്നില്ല.

Peer Teaching day -1

 24/01/2022 Monday                                Peer teaching day - 1 ഇന്ന് രാവിലെ 8:30 മുതൽ 9 മണി വരെ ഞാൻ ആണ് peer teaching ക്ലാസ്സ്‌ എടുത്തത്.വിസർജനം മറ്റ് ജീവികളിൽ എന്ന 9 ക്ലാസ്സിലെ ലെസ്സൺ ആണ് എടുത്തത്. ഉച്ചക്ക് 1:30 മുതൽ 2 മണി വരെ സസ്യങ്ങളിലെ  വിസർജനം എന്ന ലെസ്സൺ പഠിപ്പിച്ചു. ഉച്ചക്ക് ശേഷം നെറ്റ് issue ഉണ്ടായിരുന്നു. അല്ലി ടീച്ചർ ക്ലാസ്സിൽ കയറിയിരുന്നു.

A summary about this week

Image
                   A summary about this  week                       17/01/2022 - 20/01/2022 ഓർത്തു വെക്കുവാൻ ഒരുപാട് നല്ല നിമിഷങ്ങൾ കിട്ടിയ മൂന്ന് ആഴ്ചകൾ ആയിരുന്നു. ഈ ആഴ്ച്ച വളരെ വിലപ്പെട്ടത് ആയിരുന്നു. ഏറ്റവും കൂടുതൽ കാര്യങ്ങൾ സ്കൂളിൽ വന്നതിന് ശേഷം ചെയ്തത് ഈ ദിവസങ്ങളിൽ ആയിരുന്നു. വളരെ നല്ല രീതിയിൽ conscientization programme നടത്തുവാൻ സാധിച്ചു. അധ്യാപകരും അനധ്യാപകരും വളരെ നല്ല രീതിയിൽ ഞങ്ങളോട് സഹകരിച്ചിരുന്നു.5 ലെസ്സൺ പ്ലാൻ ആണ് ഈ ആഴ്ച്ചയിൽ എടുക്കുവാൻ സാധിച്ചത്. Physical education 2 ലെസ്സണും എടുക്കുവാൻ സാധിച്ചു. സ്കൂൾ വാക്‌സിൻ സെന്റർ ആയി പ്രവർത്തിച്ച ദിവസം രെജിസ്ട്രേഷൻ നടത്തുവാൻ ഇരുന്നത് പുതിയ ഒരു അനുഭവം ആയിരുന്നു.Diagnostics test, sociometry എന്നിവയും കുട്ടികളിൽ നടത്തിയിരുന്നു. കുട്ടികൾ എഴുതി  തന്ന ഫീഡ് ബാക്ക് എനിക്ക് വളരെ വിലപ്പെട്ടതായി തോന്നി. ഇവിടെ വന്ന 3 ആഴ്ച്ചയിൽ  കുട്ടികൾ വളരെ  നന്നായി ഞങ്ങൾ ഓരോ ട്രെയിനികളെയും മനസിലാക്കുകയും അവരുടെ ഫീഡ് ബാക്കിലൂടെ ഞങ്ങളുടെ teaching എപ്രകാരം ആയിരുന്നു എന്നും മനസിലാകുവാൻ സാധിച്ചു. സ്കൂളിലെ എല്ലാവരോടും യാത്ര ചോദിച്ചായിരുന്നു സ്കൂളിൽ നിന്നും മടങ്ങിയത

Teaching practice day - 15

 20/01/2022 വ്യാഴാഴ്ച                                      ദിവസം - 15 ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ സൈൻ ചെയ്തു.രാവിലെ 8 ക്ലാസ്സിന് എക്സാം ആയിരുന്നു. അടുത്ത period 8 ക്ലാസ്സിൽ പൂച്ചയുടെ വർഗീകരണ തലങ്ങൾ പഠിപ്പിച്ചു. ലാസ്റ്റ് period 9 ക്ലാസ്സിൽ diagnostic test നടത്തി. ഉച്ചഭക്ഷണത്തിനു ശേഷം 8 ലെ കുട്ടികൾക്കു physical education ലെസ്സൺ എടുത്തു. കുട്ടികൾ വളരെ നന്നായി യോഗ ചെയ്യുകയും ഗെയിം കളിക്കുകയും ചെയിതു. കുട്ടികൾക്കും ടീച്ചർമാർക്കും മധുരം വാങ്ങി നൽകി. ഇന്ന് സ്കൂൾ അടക്കുകയായിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് 9 വരെ ഉള്ള കുട്ടികൾക്ക് ക്ലാസ്സ്‌ ഓൺലൈൻ ആയി നടത്താൻ ആണ് തീരുമാനം. H. M ഇല്ലാതെ ഇരുന്നതിനാൽ സീനിയർ ടീച്ചർ റെക്കോർഡിൽ sign ചെയ്തു സീൽ ചെയ്തു തന്നു. സ്കൂളിൽ എല്ലാവരോടും യാത്ര ചോദിച്ചു. ഇന്ന് സ്കൂളിൽ നിന്നും രജിസ്റ്ററിൽ sign ചെയ്ത്  സീൽ അടിച്ച ശേഷം  4 മണിക്ക് ആണ് മടങ്ങിയത്.

Teaching practice day-14

 19/01/2022 ബുധനാഴ്ച                                     ദിവസം - 14 ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ സൈൻ ചെയ്തു. 9 ക്ലാസിന് ഇന്ന് 2 ലെസ്സൺ പ്ലാൻ എടുത്തു. ഇന്ന് സ്കൂൾ വാക്സിനേഷൻ സെന്റർ ആക്കിയിരുന്നതിനാൽ. വരുന്നവരുടെ വാക്‌സിനേഷനുള്ള രജിസ്ട്രേഷൻ ചെയ്തു കൊടുത്തു. ജൂനിയഴ്സ് രജിസ്ട്രേഷൻ സഹായിച്ചിരുന്നു . ഉച്ച കഴിഞ്ഞു ഭക്ഷണത്തിനു ശേഷം റെക്കോർഡ് എഴുതി. 3 മണിക്ക് സ്കൂൾ ഗാർഡനിൽ ചെടികൾക്ക് വെള്ളം ഒഴിച്ചു. 3:30 ന് രജിസ്റ്ററിൽ അടയാളം ചെയ്തു സ്കൂളിൽ നിന്നും മടങ്ങി.

Teaching practice Day -13

Image
 18/01/2021 Tuesday                                  Day - 13 രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. Conscientization പ്രോഗ്രാം ഇന്ന് ആണ് arrange ചെയ്തിരുന്നത്.8 ക്ലാസ്സ്‌ കുട്ടികൾക്ക്  ആയിരുന്നു ഇന്ന് എക്സാം. Conscientization പ്രോഗ്രാമിന് വേണ്ടി തയ്യാറെടുത്തു.11:30 ന് യു. പി യുടെ സ്റ്റേജിൽ വെച്ചായിരുന്നു conscientization പ്രോഗ്രാം ഉത്ഘാടനം നടത്തിയത്.  H. M ഇല്ലാതിരുന്നതിനാൽ സീനിയർ അസിസ്റ്റന്റ് ആയ smt. മിനിമോൾ ടീച്ചർ ആയിരുന്നു ഉത്ഘാടനം ചെയ്തത്. കെമിസ്ട്രി അദ്ധ്യാപകൻ പ്രദീപ്‌ കുമാർ സാർ ആശംസ അറിയിച്ചിരുന്നു. ഞാൻ ആയിരുന്നു ഇന്ന് സ്വാഗതം ആശംസിച്ചിരുന്നത്. ചടങ്ങിന് ശേഷം 3 ക്ലാസ്സിലായി conscientization പ്രോഗ്രാം നടത്തി. വളരെ നല്ല ഒരു അനുഭവം ആയിരുന്നു. ഉച്ചക്ക് ശേഷം 8 ക്ലാസ്സ്‌ കുട്ടികൾക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സ്‌ എടുത്തു. കുട്ടികൾ വളരെ നന്നായി പങ്കെടുത്തിരുന്നു.3:30 ന് രജിസ്റ്ററിൽ sign ചെയ്തു സ്കൂളിൽ നിന്നും മടങ്ങി.

Teaching Practice Day -12

 17/01/2022 Monday                                Day -12 രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് കോളേജിൽ നിന്നും ഞങ്ങളുടെ ജൂനിയർ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നു.രാവിലെ 9 ക്ലാസ്സിന് ഇംഗ്ലീഷ് എക്സാം ഡ്യൂട്ടിക്ക് നിന്നിരുന്നു. എക്സാമിന് ശേഷം 1 period ക്ലാസ്സ്‌ കിട്ടിയിരുന്നു. കിഡ്നി ഡിസീസസ് എടുത്ത ക്ലാസ്സിൽ സ്കൂൾ ഇൻഡക്ഷന് എത്തിയ  നാച്ചുറൽ സയൻസ് വിദ്യാർഥികളായ മഹാലക്ഷ്മി, കവിത, കാർത്തിക എന്നിവർ ക്ലാസ്സ്‌ ഒബ്സെർവേഷന് കയറിയിരുന്നു.  Sociometry ചെയ്യുന്നതിനായി കുട്ടികളിൽ നിന്നും അവർക്ക്ഉ ക്ലാസ്സിൽ ഇഷ്ടമുള്ള 5 കുട്ടികളുടെ പേര് 1,2,3 എന്നീ ക്രമത്തിൽ എഴുതി തന്നു. ഇന്ന് ഉച്ചക്ക് ഉച്ചഭക്ഷണത്തിനു ശേഷം conscientization നടത്തുന്നതിനായി പ്രധാനഅധ്യാപിക ഇല്ലാത്തതിനാൽ സീനിയർ അസിസ്റ്റന്റ് ആയ മിനിമോൾ ടീച്ചറിന് ലെറ്റർ നൽകി. കൺസെന്റ് ലെറ്റർ ഓഫീസ് സ്റ്റാഫ്‌ കൊണ്ട് തന്നിരുന്നു. ഉച്ചക്ക് ശേഷം നാളെ പ്രോഗ്രാം നടത്തുന്നതിനായുള്ള brochur തയ്യാറാക്കി.3:30 ന് സ്കൂളിൽ നിന്നും sign ചെയ്തു മടങ്ങി.

Summary-About this week 10/1/22 - 15/1/22

 16/01/2022 Sunday                           A summary about this week                             10/01/2022 - 15/01/2022 ഈ ആഴ്ച്ചയിൽ ആണ് സ്കൂളിൽ യൂണിറ്റ് ടെസ്റ്റ്‌ നടത്തിയത്. ആയതിനാൽ ലെസ്സൺ വളരെ കുറച്ചു മാത്രമേ തീർക്കുവാൻ കഴിഞ്ഞുള്ളു.8,9 ക്ലാസ്സിന് ഒന്നിടവിട്ട് ആണ് എക്സാം നടത്തിയത്. ക്ലാസ്സുകളിൽ എക്സാം ഡ്യൂട്ടിക്ക് നിന്നത് ആദ്യത്തെ അനുഭവം ആയിരുന്നു. എക്സാം കഴിഞ്ഞുള്ള സമയം ലെസ്സൺ പ്ലാൻ എടുക്കുവാനായി കിട്ടി. 8 ക്ലാസ്സിന് ആയിരുന്നു period കിട്ടിയിരുന്നത് 9 ക്ലാസ്സിനെ കിട്ടിയതേ ഇല്ല. സമരം വന്ന ഒരു ദിവസം എക്സാം നടക്കാതിരുന്നതിനാൽ  കുട്ടികൾക്ക് ലെസ്സൺ എടുക്കുവാനായി കിട്ടിയിരുന്നു.മൂന്ന് ലെസ്സൺ മാത്രം തീർക്കുവാൻ ഉള്ള period കിട്ടിയിരുന്നുള്ളൂ. കൊറോണ കേസുകൾ കൂടുന്ന സാഹചര്യത്തിൽ 21/01/22 മുതൽ 9 ക്ലാസ്സ്‌ വരെ സ്കൂൾ അടക്കുവാൻ ആണ് തീരുമാനം. ആയതിനാൽ അതിന് മുൻപായി concentization പ്രോഗ്രാം നടത്താനുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ നടത്തിയിരുന്നു.

Teaching Practice Day-11

 15/01/2022 Saturday                                   Day-11 ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു.രാവിലെ 8 A യിൽ സോഷ്യൽ സയൻസ് എക്സാം ഡ്യൂട്ടിക്ക് നിന്നു.എക്സാമിന് ശേഷം 8 ക്ലാസ്സ്‌ B യിൽ എനിക്ക് ഒരു period ക്ലാസ്സ്‌ എടുക്കാനായി കിട്ടിയിരുന്നു. ഇന്ന് ലിനേയസ് നിർദ്ദേശിച്ച വർഗീകരണ തലങ്ങൾ എടുത്തത്. വളരെ നല്ല രീതിയിൽ കുട്ടികൾ അവതരിപ്പിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.ഇന്ന് ഉച്ചക്ക് സ്കൂളിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. ഉച്ചക്ക് ശേഷം concentization പ്രോഗ്രാം എങ്ങനെ നടത്തണം എന്ന് എല്ലാവരുമായി ചർച്ച ചെയ്തു.3 മണിക്ക് സ്കൂളിലെ ചെടികൾക്ക് വെള്ളം ഒഴിച്ചു.3:30 ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice day -10

 14/01/2022 Friday                                Day-10 രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് 9,10 ക്ലാസ്സിന് എക്സാം ആയിരുന്നു.10 ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയത്തിൽ മലയാളം ഫസ്റ്റ് പേപ്പറിന്റെ എക്സാം ഡ്യൂട്ടിക്ക് നിന്നു.11:30 തൊട്ട് 12:45 വരെ 10 മലയാളം മീഡിയത്തിൽ മലയാളം സെക്കന്റ്‌ ന്റെ എക്സാം ഡ്യൂട്ടിക്ക് നിന്നു. ശേഷം കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി കൊടുത്തു. ഉച്ചക്ക് ഇരുന്ന് learning aid ഉണ്ടാക്കി.3 മണിക്ക് സ്കൂളിലെ ഗാർഡനിൽ വെള്ളം ഒഴിച്ചു.3:30 ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice day-9

 13/01/2022 Thursday                                 Day - 9 ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു.10 ക്ലാസ്സിൽ കൊടുക്കുവാനുള്ള 3 eye -structure വരച്ചത് ടീച്ചറിന് നൽകി.ഇന്ന് എനിക്ക് എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നില്ല.8,10 ക്ലാസ്സിന് ആയിരുന്നു എക്സാം.11:45 ന്  8 ക്ലാസിനു എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പാൻ പോയിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം പ്രധാന അധ്യാപികയുടെ അനുവാദത്തോടെ കോളേജിൽ പോയി learing aid ഒപ്പിട്ടു വാങ്ങി. സ്കൂളിൽ തിരിച്ച് എത്തി ചെടികൾക്ക് വെള്ളം നനച്ചു.3:30 ന് സ്കൂളിൽ നിന്നും മടങ്ങി.

Teaching Practice Day -8

 12/01/2022  Wednesday                                     Day-8 രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു.ക്ലാസ്സ്‌ 9 ന് ഗണിതം, മലയാളം എന്നീ എക്സാം ആയിരുന്നു. ക്ലാസ്സ്‌ 9 മലയാളം മീഡിയത്തിൽ എക്സാം ഡ്യൂട്ടിക്ക് നിന്നു. കണക്ക് പരീക്ഷ ആയിരുന്നു, ചോദ്യങ്ങൾ ബോർഡിൽ എഴുതി ഇട്ടു നൽകി.12:30 ന് ക്ലാസ്സ്‌ 9 ബാച്ച് 2 ഇൽ മലയാളം എക്സാം ഡ്യൂട്ടിക്ക് നിന്നു. ഉച്ചക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി കൊടുത്തു. ഉച്ചക്ക് ശേഷം ഗാർഡനിൽ വെള്ളം നനച്ചു.3:30 ന് ശേഷം രജിസ്റ്ററിൽ sign ചെയ്ത ശേഷം സ്കൂളിൽ നിന്നും മടങ്ങി.         

Teaching Practice Day-7

 11/01/2022 Tuesday                                  Day-7 രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് 8 ക്ലാസിനു ആയിരുന്നു എക്സാം.എന്നാൽ പഠിപ്പ് മുടക്ക് ആയിരുന്നതിനാൽ എക്സാം നടന്നില്ല. ആദ്യത്തെ period 8 ക്ലാസ്സിൽ കയറി വർഗീകരണശാസ്ത്രം പഠിപ്പിച്ചു. ആദ്യത്തെ period കഴിഞ്ഞപ്പോൾ സമരം വന്നു. കുട്ടികൾ പോയി, ഉച്ച ഭക്ഷണത്തിനു പേര് നൽകിയ കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നു.ലെസ്സൺ പ്ലാൻ എഴുതി. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പാൻ പോയിരുന്നു. ഉച്ചക്ക് ശേഷം സ്കൂളിലെ ഗാർഡനിലെ ജോലികൾ ഉണ്ടായിരുന്നു  ചെടിച്ചട്ടികൾ ഓർഡറിൽ വെച്ചു. സ്കൂളിലെ ചെടികൾക്ക് എല്ലാം വെള്ളം ഒഴിച്ചു.3:30 ന് രജിസ്റ്ററിൽ sign ചെയ്‌ത ശേഷം സ്കൂളിൽ നിന്നും മടങ്ങി.

Teaching practice Day -6

 10/01/2022 Monday                               Day - 6 രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു.9 ക്ലാസ്സിന് ഇന്ന് കെമിസ്ട്രി, ബയോളജി എന്നീ എക്സാം ആയിരുന്നു. കെമിസ്ട്രി എക്സാം നടന്ന സമയം അടുത്ത ബയോളജി പരീക്ഷക്ക് വേണ്ടി ഹൃദയത്തിന്റെ ചിത്രം വരച്ചു നൽകി. ബയോളജി എക്സാമിന് 11:45-1 p. m  വരെ ഞാൻ 9 മലയാളം മീഡിയത്തിൽ ഡ്യൂട്ടിക്ക് നിന്നു. ഹൃദയത്തിന്റെ ചിത്രം ബോർഡിൽ വരച്ചും നൽകിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കോളേജിൽ പോയി learning aid ഒപ്പിട്ടു വാങ്ങിയിരുന്നു. നാളെ മുതൽ ചെടികൾക്ക് വെള്ളം ഒഴിക്കണം എന്ന്  H. M പറഞ്ഞു .3:30 ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Summary - About this week

           A Summary About This Week               03/01/2022 - 07/01/2022 വളരെ നല്ല ഒരു അനുഭവം ആയിരുന്നു ഈ ഒരാഴ്ച്ച കൊണ്ട് ലഭിച്ചത്. സ്കൂളിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ഈ ഒരാഴ്ച്ച കൊണ്ട് സാധിച്ചു. ഏകദേശം 11 ലെസ്സൺ പ്ലാൻ തീർക്കുവാൻ സാധിച്ചു. Portions പെട്ടെന്ന് തീർക്കുവാൻ സ്കൂളിൽ നിന്നും നിർദ്ദേശം ഉണ്ടായിരുന്നു.8,9 ക്ലാസ്സുകളിലെ കുട്ടികളെ ആണ് പഠിപ്പിക്കുവാൻ ലഭിച്ചത്, വളരെ നന്നായി കുട്ടികൾ പഠനത്തിൽ താല്പര്യം കാണിക്കുന്നുണ്ട്. കുറച്ചു കുട്ടികൾ പിന്നിലേക്ക് നില്ക്കുന്നതായി  തോന്നി. അവരെ വരും ക്ലാസ്സുകളിൽ  കൂടുതൽ ശ്രദ്ധിക്കണം  എന്ന് തീരുമാനിച്ചു. സ്കൂളിലെ അധ്യാപകരും സ്റ്റാഫുകളും വളരെ നന്നായി ഞങ്ങളുമായി സഹകരിക്കുന്നുണ്ട്. കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി കൊടുക്കുന്നതിലും വളരെ ഏറെ സന്തോഷം തോന്നി. അടുത്ത ആഴ്ച മുതൽ സ്കൂളിൽ കുട്ടികൾക്ക് exam നടത്തുന്നുണ്ട്. പഠിപ്പിക്കുവാനായി ക്ലാസുകൾ കിട്ടുമോ എന്ന് അറിയില്ല.exam കഴിഞ്ഞു ക്ലാസ്സ്‌ ഉണ്ടാകും, ബയോളജി period കിട്ടിയാൽ തുടർന്നുള്ള ലെസ്സൺ വളരെ നന്നായി തയ്യാറെടുത്ത് പഠിപ്പിക്കും.10/01/2022 - 20/01/2022 വരെ 8,9 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒന്നിടവിട

Teaching practice Day-5

Image
 05/01/2022 Friday                                    Day-5 ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. 8 നും 9 നും ഇന്ന് എന്റെ ക്ലാസ്സ്‌ ഉണ്ടായിരുന്നു.3 period കിട്ടിയിരുന്നു.തരംതിരിച്ച്  പഠിക്കാം, മൂത്രം പുറന്തള്ളലും അവയുടെ പ്രാധാന്യവും,വൃക്കകളും ആന്തരസമസ്ഥിതി പാലനവും ആണ് ഇന്ന് എടുത്തത്. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പുവാൻ ഞങ്ങൾ എല്ലാവരും പോയിരുന്നു. സ്കൂളിൽ ഇരുന്ന് learning aid തയ്യാറാക്കിയിരുന്നു. 3:30 p. m ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice Day -4

 06/01/2022 Thursday                                   Day - 4 ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് ഞാൻ 2 period ക്ലാസ്സ്‌ എടുത്തു .ക്ലാസ്സ്‌ 9 ബാച്ച് -1 ന്  നേഫ്രോണിന്റെ ഘടന, മൂത്രം രൂപപ്പെടൽ എന്നീ ലെസ്സൺസ് പഠിപ്പിച്ചു. ക്ലാസ്സ്‌ ഇല്ലാത്ത സമയം reflective journal, lesson plan എന്നിവ എഴുതി.3:30 p.m ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching practice Day-3

 05/01/2022 Wednesday                                         Day-3 ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റേജിൽ ആയിരുന്നു ഇരിക്കാൻ സൗകര്യം ഒരുക്കി തന്നിരുന്നത്. ഇന്ന് മറ്റൊരു ക്ലാസ്സ്‌ മുറി ഞങ്ങൾക്ക് ഇരിക്കാനായി തന്നിരുന്നു. ഇന്ന് 2 period ക്ലാസ്സ്‌ 9 ബാച്ച് -1 ന് പഠിപ്പിക്കാൻ കയറി.വൃക്ക, വൃക്കയുടെ ആന്തര ഘടന എന്നീ ലെസ്സൺ ആണ് എടുത്തത്.ക്ലാസ്സ്‌ ഇല്ലാത്ത സമയം lesson plan, reflection എന്നിവ എഴുതി.3:30 p. m ന്  രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Teaching Practice - Day -2

 4/01/2022                      Day - 2 Tuesday ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി. രജിസ്റ്ററിൽ sign ചെയ്തു.ക്ലാസ്സ്‌ 9 ബാച്ച് 1 ഇൽ രണ്ട് period ക്ലാസ്സ്‌ എടുത്തു.കരൾ, ത്വക്ക് - വിയർപ്പ് രൂപപ്പെടൽ എന്നീ lesson പഠിപ്പിച്ചു.3:30 P. m  ന് രജിസ്റ്ററിൽ sign ചെയ്ത് മടങ്ങി.

Teaching Practice -Day 1

                                 Day -1 3/01/2022 Monday രാവിലെ 9:30 ന് സ്കൂളിൽ എത്തി. Registeril ഒപ്പ് വെച്ചു. ഇന്ന് 9 ക്ലാസ്സ്‌ ബാച്ച് 1 ൽ ക്ലാസ്സ്‌ എടുത്തിരുന്നു.2 period ക്ലാസ്സ്‌ എടുത്തു. വിസർജനം, വിസർജന അവയവങ്ങൾ എന്നീ lesson പഠിപ്പിച്ചു.3:30 p. m ന് registeril ഒപ്പ് വെച്ച് സ്കൂളിൽ നിന്നും മടങ്ങി.